ദേശീയം

ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്‍ മാ​ര്‍​പാ​പ്പ​യ്ക്ക് ഇ​ന്ന് വിട

വ​ത്തി​ക്കാ​ന്‍ സിറ്റി: കാ​ലം ചെ​യ്ത പോപ്പ് എ​മ​രി​റ്റ​സ് ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്‍റെ ക​ബ​റ​ട​ക്കം ഇ​ന്ന്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് വ​ത്തി​ക്കാ​നി​ലെ സെന്‍റ്​ പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ന്ത്യ​ക​ര്‍​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു എ​മ​രി​റ്റ​സ് മാ​ര്‍​പാ​പ്പ​യു​ടെ മൃ​ത​സം​സ്‌​കാ​രം ന​ട​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, ക​ര്‍​ദി​നാ​ള്‍​മാ​രാ​യ ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ്, ഫി​ലി​പ്പ് നേ​രി ഫെ​റാ​വോ, ആന്‍റണി പൂ​ല, സി​ബി​സി​ഐ പ്ര​സി​ഡ​ന്റ് ആ​ര്‍​ച്ച് ബി​ഷ​പ്പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് എ​ന്നി​വ​ര്‍ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​യി​ല്‍ സം​ബ​ന്ധി​ക്കും.

ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ര്‍​പാ​പ്പ​യ്ക്ക് ആ​ദ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്.

Leave A Comment