ദേശീയം

മുഗൾ ഗാർഡൻ ഇനി മുതൽ 'അമൃത് ഉദ്യാൻ'

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്‍റെ പേര് ഇനി അമൃത് ഉദ്യാൻ എന്നറിയപ്പെടും. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് പേരുമാറ്റമെന്ന് അധികൃതർ അറിയിച്ചു.

12 ഇനം തുലിപ് പൂക്കളും വിവിധതരം റോസാപ്പൂക്കളും കൊണ്ട് സമൃദ്ധമായ ഉദ്യാനം പൊതുജനങ്ങൾക്ക് വർഷത്തിലൊരിക്കൽ സന്ദർശിക്കാൻ അവസരം ലഭിക്കും.

മുഗൾ സാമ്രാജ്യ കാലത്ത് വികസിപ്പിച്ചെടുത്ത ഈ ശ്രേഷ്ഠമായ പൂന്തോട്ടത്തിന് ചാർബാഗ് സ്ട്രക്ചർ എന്നറിയിപ്പെടുന്ന പേർഷ്യൻ ഉദ്യാനത്തിന്‍റെ പ്രതീതിയുണ്ട്.

Leave A Comment