ദേശീയം

പശു ഇറച്ചി കൈവശമുണ്ടെന്ന് ആരോപണം; ആസാമി യുവാവിനെ തല്ലിച്ചതച്ചു

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ പശു ഇറച്ചി കൈവശംവച്ചന്നാരോപിച്ച് യുവാവിനെ മർദിച്ചു. ഗജിവുർ റഹ്മാൻ എന്ന ആസാമി യുവാവിനെയാണ് തൂണിൽ കെട്ടിയിട്ട് മർദിച്ചത്.

സംഭവത്തിൽമൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഗജിവുർ റഹ്മാന്‍റെ ഭാര്യ അലിസയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

യുവാവിൽ നിന്ന് പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ ലാബിലേക്ക് അയച്ചിരിക്കുകയാണ്. മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave A Comment