50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം; ബജറ്റിനെ വിമർശിച്ച് രാഹുൽ
ദില്ലി: ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗരേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റ് ആണ് ഇന്ന് കേധനന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്രസർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാൽ എന്നാണ് രാഹുൽ പരിഹസിച്ചത്.
"മിത്ര കാൽ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാൻ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Leave A Comment