ഏഴ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; മഹാരാഷ്ട്ര ഗവർണറുടെ രാജി സ്വീകരിച്ചു
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഛത്രപതി ശിവജിയെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനാണ് പകരം ചുമതല.
സി.പി.രാധാകൃഷ്ണനാണ് പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കഠാരിയ ആസാമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും. ജസ്റ്റീസ് എസ്.അബ്ദുൾ നസീറിനാണ് ആന്ധ്രയുടെ ചുമതല.
ഛത്രപതി ശിവജിക്ക് എതിരേ നടത്തിയ പ്രസ്താവനയാണ് മഹാരാഷ്ട്ര ഗവർണറുടെ രാജിയിലേക്ക് നയിച്ചത്. പഴയകാലത്തിന്റെ ഐക്കൺ മാത്രമാണ് ഛത്രപതി ശിവജിയെന്ന കോശ്യാരിയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനക്കെതിരേ വിമർശനവുമായി ശിവസേനയും രംഗത്തെത്തിയിരുന്നു.
തുടർന്നാണ് പദവി രാജിവയ്ക്കാൻ താത്പര്യം അറിയിച്ച് കോശ്യാരി രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു.
Leave A Comment