ദേശീയം

അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റീസ് എസ്. അബ്ദുൾ നസീർ ആന്ധ്ര ഗവർണർ

ന്യൂഡൽഹി: അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എസ്. അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. മുത്തലാഖ്, നോട്ട് നിരോധന കേസുകളിലും വിധി പുറപ്പെടുവിച്ചത് ജസ്റ്റീസ് എസ്. അബ്ദുൾ നസീറായിരുന്നു.

അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റീസ് എസ്.അബ്ദുൾ നസീറും. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

ജസ്റ്റീസ് രഞ്ജൻ ഗോഗോയ് വിരമിച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Leave A Comment