ബിജെപി മന്ത്രിയെ പുകഴ്ത്തി അനിൽ ആന്റണി
ന്യൂഡൽഹി: ബിബിസി വിമര്‍ശനത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ പുകഴ്ത്തി കെപിസിസി ഡിജിറ്റൽ മീഡിയ മുൻ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനുമായ അനിൽ ആന്റണി.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ് ജയ്ശങ്കറെന്നും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും അനില്‍ ട്വീറ്റ് ചെയ്തു. ജയ്ശങ്കർ സിഡ്നിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ വിവരങ്ങൾ റിട്വീറ്റ് ചെയ്താണ് അനില്‍ ആന്റണിയുടെ പരാമർശം.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ അനിൽ വിമർശിച്ചത് വിവാദമായിരുന്നു. തുടർന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ അടക്കമുള്ള കോൺഗ്രസിന്റെ എല്ലാ പദവികളും അനിൽ രാജിവച്ചിരുന്നു.
Leave A Comment