അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ
അഹമ്മദാബാദ്: അപകീർത്തി കേസിൽ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്.
മോദി പരാമ ർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് പരമാവധി ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.

സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Leave A Comment