'പ്രിയപ്പെട്ട മോദിജി, ഈ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം തരുമോ', മഹുവ മൊയിത്ര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിന്‍റെ നൂറാം എപ്പിസോഡിന് മുമ്പായി ചോദ്യങ്ങൾക്ക് ഉത്തരം തേടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര.
ഗുസ്തി താരങ്ങളുടെ സമരവും അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്‍റെ ആരോപണങ്ങളും ഉന്നയിച്ചാണ് മഹുവ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ചത്.
"ബഹുമാനപ്പെട്ട പ്രിയ മോദിജി- ഇന്ന് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് മൻ കി ബാതിന്‍റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂ:
1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബിജെപി വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അദാനി വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല- മഹുവ ട്വിറ്ററിൽ കുറിച്ചു.
Leave A Comment