'ജന്തർമന്തറിൽ ഇരുന്നാൽ നീതികിട്ടില്ല, കോടതിയെ സമീപിക്കൂ': താരങ്ങളോട് ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. താരങ്ങൾ ജന്തർമന്തറിൽ ഇരുന്ന് പ്രതിഷേധിച്ചാൽ നീതി കിട്ടില്ലെന്നും പോലീസിനെയും കോടതിയേയും സമീപിക്കണമെന്നുമാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്.
കോടതി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. 90 ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയർന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികൾക്കെതിരെയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
Leave A Comment