'ഞാൻ ജനങ്ങളുടെ കഴുത്തിലെ പാമ്പ്'; ഖാർഗെയെ തള്ളി മോദി
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ "വിഷപ്പാമ്പ്' പരാമർശത്തിനെതിരെ പ്രധാനമന്ത്രി മോദി. തന്നെ പാമ്പ് എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ലെന്നും ശിവഭഗവാന് സമാനരായി താൻ കാണുന്ന പൊതുജനത്തിന്റെ കഴുത്തിലെ പാമ്പ് ആണ് താനെന്നും മോദി പറഞ്ഞു.
കർണാടകയിലെ കോലാറിൽ ബിജെപി സംഘടിപ്പിച്ച പ്രചരണ റാലിക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ശങ്കരഭഗവാന്റെ കഴുത്തിലെ അലങ്കാരമാണ് പാമ്പ്; ഈ നാട്ടിലെ ജനങ്ങൾ ശിവഭഗവാന്റെ പ്രതിരൂപമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ അവരുടെ കഴുത്തിലെ പാമ്പ് ആയി ഇരിക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്നും മോദി പറഞ്ഞു.
സംസ്കാരത്തിന്റെയും ഋഷിവര്യന്മാരുടെയും നാടായ കർണാടക തനിക്ക് നേരെയുള്ള അധിക്ഷേപങ്ങൾക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും മോദി പ്രസ്താവിച്ചു.
Leave A Comment