ദേശീയം

അധ്വാനിക്കുന്ന മലയാളികൾക്ക് മെയ്ദിന ആശംസകൾ: ഗവർണർ

തി​രു​വ​ന​ന്ത​പു​രം: മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധ്വാ​നി​ച്ച് ജീ​വി​തം ക​രു​പി​ടി​പ്പി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​ശം​സ നേ​ർ​ന്നു. രാ​ഷ്ട്ര​ത്തി​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​യും പു​രോ​ഗ​തി സാ​ധ്യ​മാ​ക്കു​ന്ന, പ്ര​തി​ബ​ന്ധ​ത​യോ​ടെ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും മേ​യ് ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

തൊ​ഴി​ൽ നൈ​പു​ണ്യം വി​ക​സി​പ്പി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും കൂ​ട്ടാ​യ, സൗ​ഹാ​ർ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.

Leave A Comment