മധ്യപ്രദേശ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 22 ആയി
ഖര്‍ഗോണ്‍: മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 31 പേർക്ക് പരിക്കേറ്റു. ഇവരെ ഖർഗോൺ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 8.40 ന് ജില്ലയിലെ ദോൻഗർഗാവ് ഗ്രാമത്തിലായിരുന്നു അപകടം. ഖർഗോണിലെ ശ്രീഖണ്ഡിയിൽനിന്നും ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടകത്തിൽപ്പെട്ടത്.
ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ബ്രേക് നഷ്ടപ്പെട്ട ബസ് ബോറാഡ് നദിയുടെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നദിയിലേക്ക് മറിയുകയായിരുന്നു. വെള്ളമില്ലാതെ വറ്റിവരണ്ട് കിടക്കുകയായിരുന്ന നദിയിലേക്കാണ് ബസ് വീണത്. മരിച്ചവരിൽ ബസ് ഡ്രൈവറും ക്ലീനറും ഉൾപ്പെടും.
Leave A Comment