ദേശീയം

ത്രി​പു​ര​യി​ൽ സി​പി​എ​മ്മി​ന് നാ​ണം​കെ​ട്ട തോ​ൽ​വി; ബി​ജെ​പി​ക്ക് 87 ശ​ത​മാ​നം വോ​ട്ട്

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ബോ​ക്സാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി സി​പി​എം.

ബി​ജെ​പി​യു​ടെ ത​ഫാ​ജ​ൽ ഹു​സൈ​ൻ 87.97 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ സി​പി​എം സ്ഥാ​നാ​ർ​ഥി മി​സാ​ൻ ഹു​സൈ​ന് 10.07 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ത​ഫാ​ജ​ൽ ഹു​സൈ​ൻ 34,146 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ മി​സാ​ൻ ഹു​സൈ​ന് 3,909 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സി​പി​എം എം​എ​ൽ​എ ഷം​സു​ൽ ഹ​ഖി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം നേ​ര​ത്തെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

ത്രി​പു​ര​യി​ലെ ധ​ൻ​പു​ർ മ​ണ്ഡ​ല​ത്തി​ലും സി​പി​എം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ച പ്ര​തി​മ ഭൗ​മി​ക് രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ധ​ൻ​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി 18,871 വോ​ട്ടു​ക​ൾ​ക്കാ​ണ് സി​പി​എ​മ്മി​ന്‍റെ കൗ​ശി​ക് ച​ന്ദ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

Leave A Comment