ഞങ്ങൾ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണെന്നും പ്രധാനമന്ത്രി കുറിച്ചു.
അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 22 ഇസ്രയേലികൾ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ഗാസ മുനമ്പിലെ ബുറൈജ് ക്യാമ്പിന് കിഴക്ക് ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ട് പലസ്തീന് യുവാക്കളും കൊല്ലപ്പെട്ടു.
Leave A Comment