പാർലമെൻറ് അതിക്രമം; രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍
ന്യൂഡൽഹി: പാര്‍ലമെന്‍റ് അതിക്രമ കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുള്ളവരാണെന്നും ഇയാളുടെ കൂട്ടാളികളാണ് പിടിയിലായ രണ്ടുപേരുമെന്നാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. ലളിത് ഝാക്കൊപ്പമാണ് മഹേഷ് കുമാവത്ത് ദില്ലിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Leave A Comment