ദേശീയം

ഭാര്യയുടെ ശരീരത്തിൽ അനുവാദമില്ലാത്ത സ്പ‍ർശിച്ചാൽ കുറ്റകരം; ​ഗുജറാത്ത് ഹൈക്കോടതി

ന്യൂഡൽഹി: പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി. ശരീരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.

രാജ്‌കോട്ടില്‍ നിന്നുള്ള യുവതി, തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭര്‍ത്താവ് അവ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിച്ചതായി യുവതി ആരോപിച്ചു. ഇതിന്മേലാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

Leave A Comment