ദേശീയം

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; നാല് പേരെ കാണാതായതായി പൊലീസ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. നാല് പേരെ കാണാതായതായി പൊലീസ് വ്യക്തമാക്കി. ബിഷ്ണുപൂര്‍, ചുരാദ് ചന്ദ്പൂര്‍ മലനിരകള്‍ക്ക് സമീപത്ത് വിറക് ശേഖരിക്കാന്‍ പോയവരെയാണ് കാണാതായത്. തൗബാല്‍ ജില്ലയിലെ വാങ്കുവിനും ബിഷ്ണുപൂര്‍ ജില്ലയിലെ കുംബിക്കുയിടയിലുള്ള പ്രദേശത്ത് നിന്ന് ഇഞ്ചി വിളവെടുപ്പിന് പോയ നാല് പേരേയാണ് കാണാതായതായത്. ഇതിനെ തുടര്‍ന്നാണ് സ്ഥലത്ത് വെടിവെപ്പ് ഉണ്ടായത്.

ചെറിയ വെടിവെപ്പിന് പുറമേ ആറ് റൗണ്ട് മോര്‍ട്ടാര്‍ വെടിവെപ്പും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുമ്പി മണ്ഡലത്തില്‍ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളോട് ചേര്‍ന്ന പ്രദേശത്ത് നിന്ന് വിറക് ശേഖരിക്കാന്‍ പോയ നാല് പേരേയും കാണാതായതായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ കേമ്ദ്രസേനയുടെ സഹായം തേടി. ജനുവരി 7ന് മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മോറെയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ജനുവരി 2ന് തിരച്ചില്‍ ഓപ്പറേഷനായി പോയ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Leave A Comment