ദേശീയം

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ബിജെപി ആക്രമണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും അസമിൽ ആക്രമണമുണ്ടായെന്ന് കോൺഗ്രസ്. സംഭവത്തിന് പിന്നിൽ ബിജെപിയാണ് എന്നാണ് ആരോപണം. യാത്രയിൽ പങ്കെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിൻ്റെ വാഹനമാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ട്.

അക്രമികൾ വാഹനം തടഞ്ഞ് നിർത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ കീറിയെറിഞ്ഞു. വാഹനത്തിന് ഉള്ളിലേയ്ക്ക് വെള്ളമൊഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം ജയറാം രമേശ് പുറത്ത് വിട്ടിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയാണ് എന്നാണ് ആരോപണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജയ്റാം രമേശ് ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണമുണ്ടായെന്ന വിവരം പങ്കുവച്ചത്.

Leave A Comment