ദേശീയം

'വെറുപ്പിന്റെ അസുരശക്തിക്കെതിരെയാണ് കോൺ​ഗ്രസിന്റെ പോരാട്ടം': രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുല്‍ഗാന്ധി. രാഹുലിന്‍റെ മഹാരാഷ്ട്രയിലെ ശക്തി പരാമർശം ബിജെപി ആയുധമാക്കുമ്പോഴാണ് പ്രതികരണം. വെറുപ്പിന്‍റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുല്‍ ദില്ലിയില്‍ പറഞ്ഞു. 

മഹാരാഷ്ട്രയിലെ രാഹുലിന്‍റെ ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നല്‍കിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു രാഹുലിന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പരാമർശം.

Leave A Comment