ദേശീയം

'2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ്': മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ. രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും ഖര്‍ഗെ.

21ഐഐഎമ്മുകളിലെ 20 ശതമാനംപേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്, തൊഴിലില്ലായ്മ 2014നെക്കാള്‍ മൂന്നിരട്ടി കൂടിയിരിക്കുകയാണ്, 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ് മാത്രമേന്നും ഖര്‍ഗെ പറഞ്ഞു.

നേരത്തെ എൻസിപി നേതാവ് ശരദ് പവാറും തൊഴിലില്ലായ്മയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കഴി‍ഞ്ഞ 10 വര്‍ഷമായി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുകയാണെന്നാണ് ശരദ് പവാര്‍ പറഞ്ഞിരുന്നത്.

Leave A Comment