'ജയിലിന് മറുപടി വോട്ടിലൂടെ': കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ പുതിയ പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി
ന്യൂഡൽഹി: കെജരിവാളിന്‍റെ അറസ്റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എഎപി തീരുമാനം.അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലി. ഏകദിന ഉപവാസ സമരം, പിന്നാലെയാണ് ജയിൽ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്. വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും
Leave A Comment