ദേശീയം

ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്നും ബസ് താഴേക്ക് പതിച്ചു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

 ഒഡിഷ: ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്നും ബസ് തെന്നി താഴേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ജാജ്പൂരിലെ ബാരാബാത്തിക്ക് സമീപമുള്ള എന്‍എച്ച് 16ലുള്ള ഫ്‌ളൈഓവറില്‍ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. രണ്ട് പേര്‍ സംഭവസ്ഥത്ത് വച്ച് മരിച്ചപ്പോള്‍ മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അനുശോചിച്ചു. തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്നു ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുരിയില്‍ നിന്നും ഹല്‍ദിയയിലേക്കുള്ള യാത്രയിലായിരുന്നു ബസ്. അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ധര്‍മശാല സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പ്രദേശവാസികളും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ചു പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവര്‍ അശ്രദ്ധമായി ബസ് ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


Leave A Comment