ദേശീയം

ജനം മാറ്റം ആഗ്രഹിക്കുന്നു; നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേ താവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വൻ വിജയം നേടു മെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ കന്നൗജിൽ ഇന്ത്യാ സഖ്യം സംഘടിപ്പിച്ച റാലിൽ പ്രസംഗി ക്കുകയായിരുന്നു രാഹുൽ. കഴിഞ്ഞ പത്ത് വർഷം നരേന്ദ്രമോദി അദാനിയെ ക്കുറിച്ചോ അംബാനിയെക്കുറിച്ചോ ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല.

ഒരു മാറ്റം ജനം ഇതിനകം മനസിൽ കുറിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ ബി ജെപി കനത്ത തിരിച്ചടി നേരിടുമെന്നും അതിനാൽ ബിജെപിക്ക് ഭരണത്തിലെത്താൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave A Comment