ദേശീയം

അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം, 60 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലടക്കം അ‍ഞ്ചാം ഘട്ടത്തിലും തണുത്ത പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ പുറത്ത് വിട്ട കണക്കനുസരിച്ച് ഉച്ചക്ക് ശേഷം മൂന്ന് വരെ 47.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര അഞ്ചാം ഘട്ട വോട്ടെടുപ്പ് അഞ്ചു മണി വരെ ആയപ്പോള്‍ 48.66% പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് കല്യാണിൽ 41.70%. 

നാലു മണ്ഡലങ്ങളിൽ പോളിംങ് 50 ശതമാനം പിന്നിട്ടു. ഉത്തർപ്രദേശ് 55.80 % പോളിങ് രേഖപ്പെടുത്തി. അമേഠിയില്‍ 52.68 ശതമാനവും റായ്ബറേലിയില്‍ 56.26 ശതമാനവും രേഖപ്പെടുത്തി. 6 മണി വരെ മഹാരാഷ്ട്രയിൽ 48.88% പോളിംഗാണ് രേഖപ്പെടുത്തിയത്. അൻപതു ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത് പാൽഖർ, നാസിക്, ദിൻഡോരി എന്നീ മണ്ഡലങ്ങളിൽ മാത്രം.

Leave A Comment