ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുന്നു; സൂര്യാഘാതമേറ്റ് ഒരു മരണം
ന്യൂഡല്‍ഹി: കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു. രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ ജാഗ്രത നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.ബീഹാര്‍ ദര്‍ഭംഗ സ്വദേശിയായ 30 കാരനാണ് ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അതിനിടെ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയില്‍ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെന്‍സറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Leave A Comment