ദേശീയം

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ബിഹാറില്‍ 20 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. നിലവില്‍ 50 ഡിഗ്രിക്ക് മുകളിലാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്ന താപനില. സാധാരണ താപനിലയേക്കാള്‍ ചൂട് കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

Leave A Comment