വിനേഷിന് മെഡൽ ഇല്ല; അപ്പീൽ തള്ളി
ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി.
കോടതിയുടെ വിശദമായ വിധി പിന്നീട് വരും.
ഒളിമ്പിക്സിലെ 50 കിലോഗ്രാം വനിതാ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് നടത്തിയ പതിവ് ഭാരപരിശോനയിലാണ് വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്.
Leave A Comment