ദേശീയം

ഒരു വിവരവും പുറത്തുവിട്ടില്ല, അതീവ രഹസ്യമായി 102 ടൺ സ്വർണ്ണം റിസർവ് ബാങ്ക് ഇന്ത്യയിലേക്കെത്തിച്ചു

റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണ്ണം ഇന്ത്യയിലേക്കെത്തിച്ചു. സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേക വിമാനത്തിൽ എത്തിച്ച സ്വർണ്ണം ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം എന്നാണ് വിദഗ്ധർ പറയുന്നത്.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് സ്വർണ്ണം ഇന്ത്യയിലേക്കെത്തിച്ചത്. കഴിഞ്ഞ മെയിലും 100 ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ചിരുന്നു. നിലവിൽ ഇന്ത്യയ്ക്ക് 324 ടൺ സ്വർണ്ണമാണുള്ളത്.സമാനമായി കൂടുതൽ സ്വർണം റിസർവ് ബാങ്ക് തിരിച്ചെത്തിക്കുമെന്നും സൂചനകളുണ്ട്.

സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് കേന്ദ്രബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിക്കുന്നതാണ്. മാര്‍ച്ച് 31 വരെ 408 ടണ്‍ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രധാനമായി മുംബൈയിലും നാഗ്പൂരിലുമുള്ള പ്രാദേശിക നിലവറകളിലേക്ക് ഇന്ത്യ സ്വര്‍ണ ശേഖരം മാറ്റിക്കൊണ്ടിരിക്കുകയാണ്. 2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്.

Leave A Comment