ദേശീയം

ഋ​ത​ബ്ര​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​താ​വ്; ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഋ​ത​ബ്ര​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​താ​വ്. ശോ​ഭ​ന്‍ ദേ​ബ് ച​തോ​പാ​ധ്യ​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന മ​മ​ത ബാ​ന​ർ​ജി പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ്പീ​ക്ക​ർ ത​ള്ളു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ സ്പീ​ക്ക​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​കാ​ൻ 59 എം ​എ​ല്‍ എ ​മാ​രു​ടെ പി​ന്തു​ണ ക​ത്തു​മാ​യി ഋ​ത​ബ്ര​ത ബാ​ന​ര്‍​ജി നി​യ​മ​സ​ഭ സ്പീ​ക്ക​റെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു ഋ​ത​ബ്ര​ത ബാ​ന​ര്‍​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത്. അ​തി​നി​ടെ നീ​ക്ക​ങ്ങ​ള്‍ ച​ടു​ല​മാ​ക്കി​യ ബി​ജെ​പി, മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യേ​യും, സ്പീ​ക്ക​റേ​യും ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ബം​ഗാ​ളി​ലെ മു​ഴു​വ​ൻ പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളും വി​ദ്യാ​ർ​ത്ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പോ​ഷ​ക സം​ഘ​ട​ന​ക​ളും അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ പി​രി​ച്ചു​വി​ട്ട​താ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. പാ​ർ​ട്ടി​യെ അ​ടി​മു​ടി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

Leave A Comment