ദേശീയം

ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വർണം

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം കുറിച്ച്‌ കേരളം. പുരുഷന്മാരുടെ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളത്തിന്റെ അഭിജിത്ത് സ്വര്‍ണം നേടി.ഗെയിംസിലെ കേരളത്തിന്റെ രണ്ടാം മെഡലാണിത്. 

നേരത്തെ വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ കേരളത്തിനായി ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കല മെഡല്‍ നേടിയിരുന്നു. സെമി ഫൈനലില്‍ ഒളിമ്ബ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്‌നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്‌നയ്ക്ക് വെങ്കലം ലഭിച്ചത്.

Leave A Comment