ഗൂഗിളിന് വീണ്ടും 936.44 കോടി രൂപ പിഴ; ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാ നടപടി
ന്യൂഡൽഹി: വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ഗൂഗിളിന് പിഴ. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം സ്വന്തം പേയ്മെന്റ് ആപ്പുകൾക്കായി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയാണ് പിഴയിട്ടത്.
കഴിഞ്ഞ ദിവസം 1,337.76 കോടി രൂപ പിഴയിട്ടിരുന്നു. ഇതോടെ ആകെ പിഴ 2,274 രൂപയായി. ഇന്ത്യയിൽ ഗൂഗിൾ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്.
ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.
ഹാൻഡ്സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിംഗ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്.
Leave A Comment