ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഗ്വി പ്രഖ്യാപിച്ചു.
സംസ്ഥാന മന്ത്രിസഭ യോഗത്തിൽ സമിതി രൂപീകരണത്തിന് അംഗീകാരം നൽകി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി മന്ത്രിസഭ യോഗത്തിൽ ചരിത്രപരമായ തീരുമാനം എടുത്തു എന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി പറഞ്ഞത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് നേരത്തെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു.
Leave A Comment