ആരോഗ്യം മോശം; അശോക് ഗെഹ്ലോട്ടിന്റെ ഡൽഹി സന്ദർശനം റദ്ദാക്കി
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഡൽഹി സന്ദർശനം റദ്ദാക്കി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് നടപടി. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗെഹ്ലോട്ടിന്റെ ഗുജറാത്ത് പരിപാടിയും റദ്ദാക്കിയതായി കോൺഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി വൈകുന്നേരം നാലിന് ഡൽഹിയിൽ എത്തുമെന്ന് ഗെഹ്ലോട്ടിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ലോകേഷ് ശർമ്മ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
Leave A Comment