ഭാരത് ജോഡോ ജാഥാ അംഗം ട്രക്കിടിച്ചു മരിച്ചു
മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജാഥാ അംഗം ട്രക്കിടിച്ച് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശൻ (62) ആണ് മരിച്ചത്.

മഹാരാഷ്ട്രയിലെ പൊതുയോഗം കഴിഞ്ഞ് യാത്രക്കാർ അന്തിയുറങ്ങുന്ന പിംപൽഗാവിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു അപകടം.
ഗണേശന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.
Leave A Comment