തമിഴ്നാട്ടില് കനത്ത മഴ; അഞ്ച് ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്
ചെന്നൈ: കനത്ത മഴയെ തുടർന്നു തമിഴ്നാട്ടില് പലയിടങ്ങളും വെള്ളത്തിലായി. ചെന്നൈ ഉൾപ്പെടെ പലയിടത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വൈഗ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി മൂലം നവംബർ 15 വരെ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുമെന്ന് വിദഗ്ധർ അറിയിച്ചു.
Leave A Comment