ഓപ്പറേഷൻ കമലയിൽ കെസിആറിന് തിരിച്ചടി, കേസ് സിബിഐക്ക്
ഹൈദരാബാദ്: തെലുങ്കാന ഓപ്പറേഷൻ കമല കേസിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും ബിആർഎസ് പാർട്ടിക്കും വൻ തിരിച്ചടി. കേസ് സിബിഐക്ക് വിട്ട് തെലുങ്കാന ഹൈക്കോടതി. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു.
സംസ്ഥാന സർക്കാരാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നത്. ടിആർഎസ് വിടാൻ നാല് എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നാണ് കേസ്. കുതിരക്കച്ചവടത്തിന് തുഷാർ വെള്ളാപ്പള്ളി ഇടനിലക്കാരനായി പ്രവർത്തിച്ചെന്നായിരുന്നു കണ്ടെത്തൽ.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ബിജെപിയും ഒരു അഭിഭാഷകനും മൂന്ന് പ്രതികളുമാണ് ഹർജി നൽകിയത്. ഇതിൽ ബിജെപിയുടെ ഹർജി കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് എസ്ഐടി അറിയിച്ചു.
Leave A Comment