ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്ന് ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അടുത്ത മാസം കാഷ്മീരിൽ എത്തുന്ന ജോഡോ യാത്രയിൽ പങ്കുചേരാനുള്ള കോൺഗ്രസ് ക്ഷണം സ്വീകരിച്ചതായി മെഹ്ബൂബ മുഫ്തി അറിയിച്ചു. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് കടമയാണെന്ന് വിശ്വസിക്കുന്നതായി അവർ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ ഔദ്യോഗിക ക്ഷണം ലഭിച്ചു. രാഹുൽ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് കടമയാണെന്ന് വിശ്വസിക്കുന്നു. മെച്ചപ്പെട്ട ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ചേരും- മെബഹൂബ ട്വിറ്ററിൽ പറഞ്ഞു.
ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകാഷ്മീരിലെത്തുന്നത്.
Leave A Comment