ദേശീയം

കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സം; ഉച്ചക്ക് പാർട്ടി വിട്ട ഭു​പ​ൻ ബോ​റ വൈകീട്ട് തി​രി​ച്ചെ​ത്തി

ദി​സ്പു​ർ: കോ​ൺ​ഗ്ര​സ് വി​ട്ട പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ ഭു​പ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗോ​ഗോ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ ഭൂ​പെ​ൻ ബോ​റ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ഇ​ന്ന് ഉ​ച്ച​യോ​ട​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. ത​ന്നെ പാ​ർ​ട്ടി അ​വ​ഗ​ണി​ച്ചെ​ന്നാ​യി​രു​ന്നു രാ​ജി​ക്ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

പി​ന്നാ​ലെ ഭു​പെ​ൻ ബോ​റ​യെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, സു​ര​ക്ഷി​ത സീ​റ്റ് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

2021 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ അ​സം പി​സി​സി അ​ധ്യ​ക്ഷ​നാ​യ ഭു​പെ​ൻ ബോ​റ​യെ മാ​റ്റി​യാ​ണ് ഗൗ​ര​വ് ഗോ​ഗോ​യി​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. എ​ഐ​സി​സി ന​ട​പ​ടി​ക്കെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.

Leave A Comment