സംസ്കാരത്തിന് തൊട്ടുമുൻപ് പിഞ്ചുകുഞ്ഞിന് പുതുജീവൻ
ന്യൂഡൽഹി: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് സംസ്കാരത്തിന് തൊട്ടു മുൻപ് പുതുജീവൻ. ഡൽഹിയിലാണ് സംഭവം.
ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാർക്ക് കൈമാറി.
എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ പെൺകുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
എന്നാൽ, കുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
അതേസമയം, അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Leave A Comment