രാഹുൽ ഗാന്ധി ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കും
ലണ്ടൻ: യുകെയിൽ പത്ത് ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാമൂഹിക സാംസ്കാരിക വ്യവസായ ബന്ധങ്ങളെ കുറിച്ചാകും അദ്ദേഹം സംസാരിക്കുക.
കേംബ്രിഡ്ജ് സർവകലാശാലയിൽ കഴിഞ്ഞ ദിവസം രാഹുൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും താൻ അടക്കമുള്ള രാഷ്ട്രീയക്കാരുടെ ഫോണുകളിൽ ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഹുൽ വിദേശരാജ്യത്ത് പോയി ഇന്ത്യയെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
Leave A Comment