മാനനഷ്ടക്കേസ്: രാഹുലിന് ഇന്ന് നിർണായകം
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ട കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഹർജി സൂറത്ത് സെഷൻസ് കോടതി ഇന്നു പരിഗണിക്കും. രണ്ടു വർഷത്തേക്ക് തടവുശിക്ഷയ്ക്കു വിധിച്ച സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് തള്ളണമെന്നാണു രാഹുൽഗാന്ധിയുടെ ആവശ്യം.
കേസിൽ വിധി പറയുന്നതുവരെ കീഴ്ക്കോടതി ഉത്തരവിന് സ്റ്റേ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിൽ ജാമ്യം ലഭിച്ച രാഹുൽഗാന്ധിക്ക് അപ്പീൽ നൽകുന്നതിന് 30 ദിവസം സാവകാശം നൽകിയിരുന്നു. എന്നാൽ, കോടതിയുത്തരവിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി.
മജിസ്ട്രേറ്റ് കോടതി ഉത്തരവിനു സെഷൻസ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങും. വിധി അനുകൂലമല്ലെങ്കിൽ എംപി സ്ഥാനം നഷ്ടമാകുന്നതിനുപുറമേ രാഹുലിന് എട്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.
Leave A Comment