ദേശീയം

റേഷൻ വിതരണം മുടങ്ങിയ വിഷയത്തിൽ സര്‍ക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ

ദില്ലി: റേഷൻ വിതരണം മുടങ്ങിയത് സംബന്ധിച്ച് കേരള സർക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ. പഴി കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. സർക്കാർ പറഞ്ഞത് എൻഐസി സർവറുകളിലെ സാങ്കേതിക തകരാർ കാരണമാണ് റേഷൻ വിതരണം മുടങ്ങിയത് എന്നാണ്, എന്നാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്നും കേരള സംസ്ഥാന ഡേറ്റ സെന്ററിലും സർവറിലുമാണ് തകരാറെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന് തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ഡാറ്റ മൈഗ്രേഷനായി പിഡിഎസ് സംവിധാനം ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാർ സ്വന്തം നിലയക്കാണ്. ഇത് കാരണമാണ് റേഷൻ വിതരണം മുടങ്ങിയത്. സംസ്ഥാനം ജനങ്ങളിൽ നിന്ന് വന്ന് വാസ്തവം മറച്ചുവെച്ചുവെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു.

Leave A Comment