അദ്ദേഹത്തിന്റെ നേതാവ് സോണിയയല്ല, വസുന്ധര രാജ: ഗെഹ്ലോട്ടിനെതിരേ സച്ചിന്
ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. അഴിമതിക്കെതിരേ മുഖ്യമന്ത്രി നിഷ്ക്രിയത്വം കാണിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നേതാവ് സോണിയ ഗാന്ധിയല്ല ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയാണെന്നും സച്ചിന് വിമര്‍ശിച്ചു.
2020ല്‍ ഏതാനും എംഎല്‍എമാര്‍ക്കൊപ്പം സച്ചിന് പൈലറ്റ് കലാപം നടത്തിയപ്പോള്‍ വസുന്ധര രാജ സിന്ധ്യ തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ സഹായിച്ചുവെന്ന് അശോക് ഗെഹ്ലോട്ട് കഴിഞ്ഞദിവസം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് സച്ചിന് രംഗത്തെത്തിയത്.
ഗെഹ്ലോട്ട് സ്വന്തം പാര്‍ട്ടി എംഎല്‍എമാരെ അപമാനിക്കുകയും തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ദ്രോഹിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സച്ചിന് വിമര്‍ശിച്ചു.
മേയ് 11 മുതല്‍ അഴിമതിക്കെതിരേ അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന "ജന്‍ സംഘര്‍ഷ് യാത്ര' നടത്തുമെന്നും ശേഷം ഭാവി തീരുമാനിക്കുമെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.
Leave A Comment