രാഹുൽ ഗാന്ധി അജയ്യനെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ മുന്നേറ്റത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധി അജയ്യനാണെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
ബിജെപി സർക്കാരിന്റെ അഴിമതി ഉയർത്തി കോൺഗ്രസ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ ബിജെപിയുടെ വീഴ്ചയുടെ ആഘാതം കൂട്ടിയതായും കോൺഗ്രസ് പറഞ്ഞു.
Leave A Comment