ക്രമസമാധാന നില തകർക്കാൻ ശ്രമം; മുംബൈയിൽ നിരോധനാജ്ഞ
മുംബൈ: മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് നിരോധനാജ്ഞ. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
പോലീസ് അതിജാഗ്രത പാലിക്കണമെന്ന് കമ്മീഷണര്‍ അറിയിച്ചു. നിരോധനാജ്ഞ പ്രകാരം ഒരു സ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ല.
ഘോഷയാത്രകൾ അനുവദനീയമല്ല. പടക്കം പൊട്ടിക്കൽ, ഉച്ചഭാഷിണി, സംഗീത ബാൻഡ് എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകൾ, ശവസംസ്കാര ചടങ്ങുകൾ എന്നിവയെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Leave A Comment