ഹിമാചലിലും ഏകീകൃത സിവിൽ കോഡ് ആയുധമാക്കി ബിജെപി
ന്യൂഡൽഹി: ഹിമാചൽ തെരഞ്ഞെടുപ്പിലും ഏകീകൃത സിവിൽ കോഡ് ആയുധമാക്കി ബിജെപി. വഖഫ് സ്വത്ത്വകകൾ സംബന്ധിച്ച് അന്വേഷണം, ആരാധനാലയങ്ങൾക്ക് സമീപത്തെ സൗകര്യങ്ങൾക്കായി 12,000 കോടി രൂപ എന്നിങ്ങനെ 11 വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്.
ഹിന്ദുവോട്ടുകൾ ലഭിക്കാനുള്ള ബിജെപി തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവിൽ കോഡ് കേന്ദ്രപരിധിയിലുള്ളതാണെന്നും കോണ്ഗ്രസ് പ്രതികരിച്ചു. ഹിമാചലിൽ ഇനി പ്രചാരണം നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഗുജറാത്തിന് സമാനമായി ഏകീകൃത സിവിൽ കോഡ് പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.
തുല്യതയ്ക്കും യുവാക്കളുടെ ക്ഷേമത്തിനുമുള്ളവയാണ് ബിജെപി വാഗ്ദാനങ്ങളെന്ന് പ്രകടന പത്രിക പുറത്തിറക്കിയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. വഖഫ് സ്വത്ത്വകകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നിയമ വിരുദ്ധമായതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. കോണ്ഗ്രസ് വാഗ്ദാനം മറികടന്ന് എട്ട് ലക്ഷം തൊഴിൽ അവസരങ്ങളാണ് ബിജെപി ഉറപ്പ് നൽകുന്നത്.
Leave A Comment