ജോഡോ യാത്രയ്ക്കിടെ ഹൃദയാഘാതം; കോൺഗ്രസ് നേതാവ് വിടവാങ്ങി
മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മഹാരാഷ്ട്ര പര്യടനത്തിനിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെയാണ് വിടവാങ്ങിയത്.
75 വയസുകാരനായ പാണ്ഡെ യാത്ര നന്ദേദ് പ്രദേശത്തെത്തിയ വേളയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നത്. യാത്രയുടെ മുൻനിരയിൽ ദേശീയ പതാക വഹിച്ച് സഞ്ചരിക്കുകയായിരുന്ന പാണ്ഡേ, പതാക മറ്റൊരാൾക്ക് കൈമാറി പിന്നിലേക്ക് മാറി നിമിഷങ്ങൾക്കകമാണ് മരണത്തിന് കീഴടങ്ങിയത്.
പാണ്ഡേയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി യാത്രയ്ക്കിടെ അദേഹത്തിന് ആദരമർപ്പിച്ചു. ആർഎസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരിൽ പാർട്ടിക്കായി അക്ഷീണം പ്രയത്നിച്ച നേതാവെന്ന് പാണ്ഡെയെ വിശേഷിപ്പിച്ച കോൺഗ്രസ്, അദേഹത്തിന്റെ സ്മരണയ്ക്കായി മൗന പ്രാർഥന നടത്തി.
Leave A Comment