'ഓപ്പറേഷൻ കമലം’: തെലങ്കാന പോലീസ് കേരളത്തിൽ
കൊച്ചി : കെ. ചന്ദ്രശേഖർ റാവു സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിച്ചെന്ന കേസിൽ അന്വേഷണത്തിനും അറസ്റ്റിനുമായി തെലങ്കാന പോലീസ് കൊച്ചിയിലെത്തി.
ശനിയാഴ്ച രാത്രി കൊച്ചിയിൽ രഹസ്യമായെത്തിയ നൽഗൊണ്ട എസ്.പി.യും മലയാളിയുമായ രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.
കൊച്ചിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചാണ് സംഘം എത്തിയത്. അട്ടിമറി ആസൂത്രണം ചെയ്യാൻ ഇയാളുടെ സഹായം തുഷാറിനു ലഭിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ഇയാളുടെ ലാപ് ടോപും നാല് മൊബൈൽ ഫോണും കണ്ടെടുത്തു. ഒളിവിലുള്ള ഇയാളെ അറസ്റ്റുചെയ്യാൻ ഒരു സംഘം നഗരത്തിൽ തങ്ങുന്നുണ്ട്. മറ്റൊരു സംഘം തിരുവനന്തപുരത്തേക്കും പോയിട്ടുണ്ട്.
തെലങ്കാനയിലെ ബി.ജെ.പി.യുടെ ‘ഓപ്പറേഷൻ കമലത്തിനു’ പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ ഏജന്റുമാർ ബന്ധപ്പെട്ടത് തുഷാറിനെയാണെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നു.തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും റാവു ആരോപിച്ചു. 100 കോടി രൂപയാണ് സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം.
Leave A Comment