ദേശീയം

സോഷ്യല്‍ മീഡിയ പണികൊടുത്തു: ഇളയദളപതി വിജയ്ക്ക് 500 രൂപയുടെ പിഴ ശിക്ഷ

ചെന്നൈ : ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയത്തിലേക്ക് ഇതുവരെ നേരിട്ട് ഇറങ്ങിയില്ലെങ്കിലും വിജയിയുടെ ആരാധക സംഘടനകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഇപ്പോള്‍ സര്‍ക്കാറിലേക്ക് നേരിട്ട് പിഴ അടക്കേണ്ടി വന്നിരിക്കുകയാണ്.

മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇളയദളപതി വിജയ്.മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇളയദളപതി വിജയിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപ് വിജയ് ചെന്നൈയിലെ പനൈയൂരിലുള്ള തന്റെ ഓഫീസില്‍ വെച്ച്‌ നടക്കുന്ന ആരാധക സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിജയ് സഞ്ചരിച്ച കാറില്‍ ടിന്റഡ് ഫിലിമൊട്ടിച്ചതിന് 500 രൂപയമാണ് വിജയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന പിഴ.

 വിജയ് പനയൂരിലെത്തിയ എസ്‌യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിലര്‍ താരം കാറില്‍ സണ്‍ഫിലിമൊട്ടിച്ചതിലൂടെ നിയമംലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.

Leave A Comment